കുവൈത്ത് സിറ്റി: കുവൈത്തില്‍ അമിതമായി ഉയരുന്ന മല്‍സ്യ വില നിയന്ത്രിക്കാന്‍ വാണിജ്യ-വ്യവസായ മന്ത്രാലയം നിരീക്ഷണം ശക്തമാക്കുന്നു. വിലവര്‍ധനവ് ,ഗുണമേന്മ എന്നിവയെക്കുറിച്ചുള്ള പരാതി മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈന്‍ നമ്പരായ 135-ലോ വൈബ്‌സൈറ്റിലോ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അമിതമായി ഉയര്‍ന്ന വരുന്ന മത്സ്യവില നിയന്ത്രിക്കാന്‍ വാണിജ്യ-വ്യവസായ മന്ത്രാലയം നിരീക്ഷണം ശക്തമാക്കിയതായി കൊമേഴ്‌സ്യല്‍ സൂപ്പര്‍വിഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വകുപ്പ് അസി.അണ്ടര്‍ സെക്രട്ടറി ഈദ് അല്‍ റഷീദി അറിയിച്ചത്.
ഈ മാസം ആദ്യം ട്രോളിംഗ് നിരോധനം കഴിഞ്ഞിരുന്നെങ്കില്ലും മല്‍സ്യവില ഉയര്‍ന്ന് തന്നെ നില്‍ക്കുകയായിരുന്നു. സ്വദേശികള്‍ കൂടുതല്‍ ഉപയോഗിക്കുന്ന വെള്ള ആവോലി, ചെമ്മീന്‍ തുടങ്ങിയവയുടെ വിലയായിരുന്ന കൂടുതലായി ഉയര്‍ന്നത്. വെള്ള ആവോലി കിലേയ്ക്ക് 14 ദിനാര്‍ വരെയും, ചെമ്മീന്‍ വലുപ്പം അനുസരിച്ച് 4-ദിനാറിന് മുകളിലായിരുന്നു വില. വിലവര്‍ധനവ് തടയാനുന്നതിനെപ്പം, കൃത്രിമ ക്ഷാമം,ഗുണമേന്മയും ഉറപ്പ് വരുത്താനുമായി മന്ത്രാലയത്തിനു കീഴിലുള്ള ഉപഭോക്തൃ സംരക്ഷണ സംഘം ദിവസവും മത്സ്യ മാര്‍ക്കറ്റുകളില്‍ പരിശോധന നടത്തുമെന്നും അസി.അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മുബാറക്കിയ മല്‍സ്യ മാര്‍ക്കിറ്റില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ മാ്രതം 84 കിലോ പഴകിയ മല്‍സ്യങ്ങള്‍ പിടിച്ചെടുത്തിരുന്നു. വിലവര്‍ധനവ്, ഗുണമേന്മ എന്നിവയെക്കുറിച്ചുള്ളപരാതി മന്ത്രാലയത്തിന്റ ഹോട്ട്‌ലൈന്‍ നമ്പരായ 135-ലോ വൈബ്‌സൈറ്റിലോ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, അതിശക്തമായ ചുട് കാരണം മല്‍സത്തിന്റെ ലഭ്യത കുറയുന്നതാണ് വിലവര്‍ധിക്കാന്‍ കാരണമായി കച്ചവടക്കാര്‍ പറയുന്നത്.
