ചിരിയുടെ കൊടിയേറ്റം, ചിരിയുടെ മാത്രമല്ല, നർമ്മം കലർന്ന ചിന്തയുടേയും കൊടിയേറ്റമാണെന്ന് ഗ്രന്ഥക‍ർത്താവ്. കാരണം കോടിയേരിയുടെ പ്രസംഗങ്ങൾ നർമ്മം മാത്രമല്ല, കുറിക്കു കൊള്ളുന്ന വിമർശനങ്ങളും കൂടിയാണ്. എന്നാൽ ചുമതല കൂടിയപ്പോൾ പ്രസംഗത്തിൽ നിന്ന് നർമ്മം ചോർന്നുപോയെന്ന് കോടിയേരി ബാലകൃഷ്ണൻ.

വി എസ് അച്യുതാനന്ദനാണ് പുസ്തകം പ്രകാശനം ചെയ്തത്. വാക്കിന്റെ വായ്ത്തലയെ കുറിച്ച് ഓർമ്മിപ്പിച്ച് വിഎസിന്‍റെ പ്രസംഗം. പുസ്തകം ഏറ്റുവാങ്ങിയത് നടൻ ഇന്ദ്രൻസ്. പുത്തരിക്കണ്ടത്ത് നടക്കുന്ന പുസ്തകമേളയിലാണ് ചിരിയുടെ കൊടിയേറ്റം പ്രകാശനം ചെയ്തത്.