കെവൈസി  പാലിക്കാത്തതിന് പിഴചുമത്തപ്പെട്ട പ്രമുഖ ബാങ്കുകളുടെ വിവരങ്ങളും നബാര്‍ഡ് സമര്‍പ്പിക്കും. 13 പ്രമുഖ ബാങ്കുകള്‍ക്ക് ചുമത്തിയത് 270 ദശലക്ഷം രൂപ  പിഴയാണ്. ഇവര്‍ക്ക് ഇടപാടിന് അനുമതി നല്‍കുകയും ജില്ലാ സഹകരണ ബാങ്കുകളെ മാറ്റിനിര്‍ത്തുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും സുപ്രീം കോടതിയില്‍ വ്യക്തമാക്കും. നാളെ ഉച്ചയ്ക് രണ്ട് മണിക്ക് കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകളുടെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും.