പരിശീലനത്തിനിടെ ഫ്രഞ്ച് പ്രതിരോധതാരം ആദില്‍ റമിയുടെ ടാക്കിളില്‍ പരിക്കേല്‍ക്കുകയായിരുന്നു.
പാരീസ്: പരിശീലനത്തിനിടെ പരിക്കേറ്റ ഫ്രഞ്ച് യുവതാരം കെയ്ലിയന് എംബാപ്പെയുടെ ലോകകപ്പ് പങ്കാളിത്വം അനിശ്ചിത്വതത്തില്. പരിശീലനത്തിനിടെ ഫ്രഞ്ച് പ്രതിരോധതാരം ആദില് റമിയുടെ ടാക്കിളില് പരിക്കേല്ക്കുകയായിരുന്നു.
പരുക്കിനെ തുടര്ന്ന് പരിശീലന ഗ്രൗണ്ടില് നിന്ന് മുടന്തിയാണ് പിഎസ്ജി താരം പുറത്ത് പോയത്. ലോകകപ്പിന് മണിക്കൂറുകള് മാത്രം മുന്നില് നില്ക്കെ ഫ്രാന്സിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും ശുഭകരമല്ല ഈ വാര്ത്ത. പരിക്കിന്റെ കൂടുതല് വിവരങ്ങള് ടീമിനൊപ്പമുള്ള മെഡിക്കല് സംഘം പുറത്ത് വിട്ടിട്ടില്ല.
നേരത്തെ അമേരിക്കയില് നടന്ന പരിശീലന മത്സരങ്ങളില് എംബാപ്പെ തകര്പ്പന് പ്രകടനം പുറത്തെടുത്തിരുന്നു.
