കോതമംഗലം: മെഡിക്കല്‍ ലാബില്‍ ജീവനക്കാരിയെ സിറിഞ്ച് ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ ലാബുടമയെ അറസ്റ്റ് ചെയ്തു. കോതമംഗലം സ്വദേശി അബ്ദുള്‍ നാസറാണ് പിടിയിലായത്.ഇയാളുടെ ഭാര്യ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്.ലാബീല്‍ സൂക്ഷിച്ചിരുന്ന 24,000 രൂപ കാണാനില്ലെന്ന പറഞ്ഞ് ജീവനക്കാരിയായ യുവതിയെ ഉപദ്രവിച്ചെന്നാണ് പരാതി.ഭാര്യയുടെയും,മറ്റ് ജീവനക്കാരുടെയും മുന്നില്‍ വച്ച് ശകാരിച്ച ശേഷം സൂചി തുടയില്‍ കുത്തിക്കയറ്റിയെന്നാണ് പരാതി.അവശയായ യുവതിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു പിന്നീട് ശസ്ത്രക്രിയയിലൂടെ ആണ്  സൂചി പുറത്തെടുത്തത്.യുവതി പിന്നീട് പോലീസില്‍ പരാതി നല്‍കി

നാസറിന്‍റെ ഭാര്യ ശഹനയും കേസില്‍ പ്തിയാണ് ജീവനക്കാരിയ മറ്റ് മൂന്ന് പേര്‍ക്ക് സംഭവതേത്ലേ‍ പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികായാണ്ന്നും പോലീസ് പറഞ്ഞു.നീതി മെഡിക്കല്‍ സ്റ്റോറെന്ന പേരില്‍ ജില്ലയില്‍ അഞ്ച് സ്ഥാപനങ്ങള്‍ പ്രതിക്കുണ്ട്.നീതി എന്ന പേര് ഉപയോഗിച്ചത് നിയമപരമല്ലെന്നും പോലീസിന്‍റെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്