Asianet News MalayalamAsianet News Malayalam

നോക്കുകൂലി ആവശ്യപ്പെട്ടു; 10 ലക്ഷത്തിന്‍റെ യന്ത്രങ്ങള്‍ ഇറക്കാനാകാതെ ഫാക്ടറി ഉടമ

labour union trouble
Author
Kochi, First Published Jul 3, 2016, 3:44 AM IST

കൊച്ചി: യന്ത്രങ്ങള്‍ ഇറക്കാന്‍ തൊഴിലാളി യൂണിയനുകള്‍ നോക്കുകൂലി ആവശ്യപ്പെടുന്നതായി ഫാക്ടറി ഉടമയുടെ പരാതി. തര്‍ക്കത്തെ തുടര്‍ന്ന് കോയമ്പത്തൂരില്‍ നിന്ന് കൊണ്ടു വന്ന ലോഡ് മൂന്ന് ദിവസമായി ലോറിയില്‍ തന്നെ തുടരുകയാണ്. അതേസമയം തൊഴിലാളിക്ക് അര്‍ഹതപ്പെട്ട പണമാണ് ചോദിക്കുന്നതെന്നാണ് യൂണിയനുകളുടെ നിലപാട്

എടയാറ്‍ വ്യവസായ മേഖലയില്‍ 2000 മുതല്‍ സുഗന്ധദ്രവ്യ സംസ്ക്കരണ ഫാകടറി നടത്തുകയാണ് രാജേഷ് ഷേണായി. ഫാക്ടറിയിലെ പുതിയ യൂണിറ്റിനായാണ് മെഷീനറി കോയമ്പത്തൂരില്‍ നിന്ന് കൊണ്ടു വന്നത്.മൂന്ന് ദിവസം മുന്‍പാണ് ഇത് കൊണ്ടു വന്നത്. ക്രെയിന്‍ ഉപയോഗിച്ച് മാത്രം ഉപയോഗിച്ച് ഇറക്കാന്‍ സാധിക്കുന്നത്ര ഭാരമുള്ള മെഷിനറി ആണിത്.

ഉടമ ക്രെയിന്‍ കൊണ്ടു വന്ന് ഇറക്കാന്‍ തുടങ്ങിയപ്പോഴേക്കും യുണിയന്‍റെ പ്രതിനിധികള്‍ എത്തി.തൊഴിലാളികള്‍ക്ക് ടണ്ണിന് 650 രൂപ വച്ച് നല്‍കണമെന്നാവശ്യപ്പെട്ടതായി ഫാക്ടറി ഉടമ പറയുന്നു. 10 ലക്ഷം രൂപ വിലയുള്ള യന്ത്രങ്ങള്‍ മൂന്ന് ദിവസമായി ലോറിയില്‍ തന്നെ ഇരിക്കുകയാണ്.

പുതിയ യൂണിറ്റ് മറ്റൊരു സ്ഥാപനമായി കാണണമെന്നും പുതുക്കിയ കൂലിവ്യവസ്ഥകള്‍ കൊണ്ടുവരണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടതായും ഫാക്ടറി ഉടമ പറയുന്നു.അതേസമയം നോക്കുകൂലി ഇല്ലെന്നും തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട പണമാണ് വാങ്ങുന്നതെന്നുമാണ് യൂണിയന്‍ നേതാക്കളുടെ നിലപാട്.

Follow Us:
Download App:
  • android
  • ios