Asianet News MalayalamAsianet News Malayalam

കടം വാങ്ങി ലോട്ടറിയെടുത്തു; തൊഴിലാളിക്ക് ഭാഗ്യം കൊണ്ടു വന്നത് ഒന്നര കോടി രൂപ

തന്‍റെ സ്വപ്നങ്ങളില്‍ പോലും ഇത്രയും വലിയ തുക തനിക്ക് ലഭിക്കുമെന്ന് കരുതിയില്ലെന്ന് മനോജ് പറഞ്ഞു

labourer in Punjab who borrowed money wins 1.5 crore jackpot
Author
Amritsar, First Published Sep 6, 2018, 4:06 PM IST

അമൃത്സര്‍: പഞ്ചാബ് സ്റ്റേറ്റ് ലോറട്ടിയുടെ രാഖി ബമ്പര്‍ പ്രഖ്യാപിച്ചപ്പോഴുണ്ടായ ഞെട്ടലില്‍ നിന്ന് മനോജ് കുമാര്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. ഇങ്ങനെ ഒരു ഭാഗ്യം തേടി വരുമെന്ന് ഒരിക്കലും മനോജ് പ്രതീക്ഷിച്ചിരുന്നില്ല. അതാണ് ഒരു സാധാരണ തൊഴിലാളിയായ മനോജിന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയാത്തത്.

പഞ്ചാബിലെ സാന്‍ഗ്രൂര്‍ ജില്ലയിലെ മാന്ദ്‍വി ഗ്രാമത്തില്‍ താമസിക്കുന്ന മനോജ് കടം വാങ്ങിയ 200 രൂപ കൊടുത്താണ് രാഖി ബമ്പര്‍ എടുത്തത്. കഴിഞ്ഞ ദിവസം നറുക്കെടുപ്പ് നടന്നപ്പോള്‍ ഒന്നാം സമ്മാനം ലഭിച്ച രണ്ട് ടിക്കറ്റുകളില്‍ ഒന്ന് മനോജ് എടുത്തതായിരുന്നു. ലുധിയാനയിലാണ് നറുക്കെടുപ്പ് നടന്നത്.

ഇന്നലെ പഞ്ചാബിലെ ലോട്ടറി ഡയറക്ടറിനെ കണ്ട് തന്‍റെ ലോട്ടറി മനോജ് നല്‍കിയിട്ടുണ്ട്. എത്രയും വേഗം സമ്മാനത്തുക നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തന്‍റെ സ്വപ്നങ്ങളില്‍ പോലും ഇത്രയും വലിയ തുക തനിക്ക് ലഭിക്കുമെന്ന് കരുതിയില്ലെന്ന് മനോജ് ഹിന്ദുസ്ഥാന്‍ ടെെംസിനോട് പറഞ്ഞു. തന്‍റെ കുടുംബം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios