ലണ്ടന്‍: ലണ്ടനിലെ ആദ്യത്തെ മുസ്ലീം മേയറായി ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ പാകിസ്ഥാന്‍ വംശജന്‍ സാദിഖ് ഖാന്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രധാന എതിരാളിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി സാക് ഗോള്‍ഡ്‌സ്‌മിത്തിനെ മൂന്ന് ലക്ഷം വോട്ടുകള്‍ക്ക് പിന്തള്ളിയാണ് സാദിഖ് ഖാന്‍ തെരഞ്ഞെടുക്കപ്പെട്ടത്.

ആദ്യഘട്ട അഭിപ്രായ വോട്ടെടുപ്പില്‍ സാദിഖ് ഖാന് 48 ശതമാനം പേരുടെ പിന്തുണയും ഗോള്‍ഡ്‌സ്‌മിത്തിന് 32 ശതമാനം പേരുടെ പിന്തുണയുമാണ് ലഭിച്ചത്. രണ്ടാം ഘട്ടത്തിലെത്തിയപ്പോള്‍ സാദിഖിന്റെ പിന്തുണ 60 ശതമാനമായി ഉയര്‍ന്നു. നിലവില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരനായ ബോറിസ് ജോണ്‍സണാണ് ലണ്ടന്‍ മേയര്‍.