Asianet News MalayalamAsianet News Malayalam

സ്‌കൂളിലെത്തി മൂന്നാംക്ലാസ് വിദ്യാർഥിനിയുടെ കമ്മൽ കവർന്ന സ്ത്രീ പിടിയില്‍

പൂവച്ചൽ ഗവ. യു.പി സ്കൂളിൽ കഴിഞ്ഞമാസം 31നാണ് മോഷണം നടന്നത്. കമ്മൽ ഊരിവാങ്ങി സജിതകുമാരി പോവുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞത് അന്വേഷണം എളുപ്പമാക്കി...

lady arrested for stolen earring of school student
Author
Thiruvananthapuram, First Published Nov 7, 2018, 11:12 PM IST

തിരുവനന്തപുരം: സ്കൂളിലെത്തി മൂന്നാംക്ലാസ് വിദ്യാർഥിനിയുടെ കമ്മൽ കവർന്ന സ്ത്രീ പിടിയിലായി. പെരുമ്പഴുതൂർ സ്വദേശി സജിതകുമാരിയാണ് പൊലീസ് പിടിയിലായത്. പൂവച്ചൽ ഗവ. യു.പി സ്കൂളിൽ കഴിഞ്ഞമാസം 31നാണ് മോഷണം നടന്നത്. 

സ്കൂളിലെത്തിയ സജിതകുമാരി കുട്ടിയുടെ അടുത്തെത്തി അമ്മ സ്വർണമിടപാട് സ്ഥാപനത്തിൽ കാത്ത് നിൽക്കുകയാണെന്നും പണയം വയ്ക്കാനായി കമ്മൽ വാങ്ങിക്കാൻ പറഞ്ഞയച്ചതാണെന്നും പറഞ്ഞ് പറ്റിച്ചു. സംശയം തോന്നാതിരുന്ന കുട്ടി കമ്മൽ ഊരി നൽകുകയും ചെയ്തു. വൈകിട്ട് കമ്മൽ കാണാത്തത് രക്ഷിതാക്കൾ തിരക്കിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. 

കമ്മൽ ഊരിവാങ്ങി സജിതകുമാരി പോവുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞത് അന്വേഷണം എളുപ്പമാക്കി. പ്രതിയെ റിമാന്‍റ് ചെയ്തു. 

Follow Us:
Download App:
  • android
  • ios