ആലപ്പുഴ: ചിട്ടി നടത്തിപ്പിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി പിടിയില്‍. ആലപ്പുഴ ചേര്‍ത്തല സ്വദേശിനി സുഷമയെ കോതമംഗലം പൊലീസാണ് അറസ്റ്റ് ചെയ്തത്.
ചിട്ടി നടത്തിപ്പിന്റെ മറവില്‍ പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുഷമയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഏതാനും വര്‍ഷങ്ങളായി കോതമംഗലത്തെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു വരികയായിരുന്ന സുഷമ ഈ സമയത്താണ് തട്ടിപ്പ് നടത്തിയത്. വ്യാജ രസീത് ഉപയോഗിച്ച് പലരില്‍ നിന്നായി പണം പിരിക്കുകയായിരുന്നു ഇവരുടെ രീതി.
തട്ടിപ്പിനിരയായ പ്രവീണ്‍, അനില്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് സുഷമയെ പിടികൂടിയത്. ചിട്ടിയുടെ കാലാവധി കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സുഷമ അറസ്റ്റിലായ വിവരമറിഞ്ഞ് കൂടുതല്‍ പേര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.
