രഹസ്യ വിവരത്തെ തുടര്‍ന്ന് മേരിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്.
കൊച്ചി: വീട്ടിലെ ടെറസില് കഞ്ചാവ് ചെടികള് വളര്ത്തിയ യുവതി പോലീസ് പിടിയിലായി. കൊച്ചി കലൂര് കത്രിക്കടവ് റോഡിലെ താമസക്കാരിയായ മേരിയാണ് പോലീസ് പിടിയിലായത്.
രഹസ്യ വിവരത്തെ തുടര്ന്ന് മേരിയുടെ വീട്ടില് പോലീസ് നടത്തിയ പരിശോധനയിലാണ് ചെടികള് കണ്ടെത്തിയത്. വട്ടേക്കുന്ന് ലൈനിലെ വീടിന്റെ മുകളിലെ ടെറസില് ഒരാള് പൊക്കത്തില് വളര്ന്ന നിലയിലായിരുന്നു കഞ്ചാവ് ചെടികള്.
സുഹൃത്തുകളാണ് തനിക്ക് ചെടിയുടെ തൈ തന്നതെന്നാണ് യുവതി പോലീസിനോട് പറഞ്ഞിരിക്കുന്നത്. കൂടുതല് വിവരങ്ങള് പറയാന് യുവതി തയ്യാറായിട്ടില്ലെന്നും ചോദ്യം ചെയ്യല് തുടരുകയാണെന്നും പോലീസ് അറിയിച്ചു. മേരിയെ കൂടാതെ മാതാവ് മാത്രമാണ് വീട്ടിലുള്ളത്.
