ഇന്നലെ ജീവിതത്തിൽ ആദ്യമായി ഒരു പറ്റം മനുഷ്യത്ത്വമില്ലാത്ത ജന്തുക്കളുടെ ഇടയിൽ പെട്ടുപോയി..
റോഡിലെ ഘോഷയാത്രക്കിടയില്‍ പെട്ടുപോയ ഒരു വനിതാ ഡോക്ടറുടെ ഞെട്ടിപ്പിക്കുന്ന അനുഭവം പങ്കുവയ്ക്കുന്ന ഫെയ്‍സ് ബുക് പോസറ്റിന്‍റെ ആദ്യഭാഗമാണിത്. കുഞ്ഞുങ്ങളോടൊത്ത് രണ്ടു മണിക്കൂര്‍ ഗതാഗതക്കുരുക്കിലിരുന്ന ശേഷം പൊലീസുകാരോട് പരാതി പറഞ്ഞതിന് ഉത്സവക്കമ്മറ്റിക്കാര്‍ ഗര്‍ഭിണി കൂടിയായ ഡോക്ടറെയും കുടുംബത്തെയും കൈയ്യേറ്റം ചെയ്യുകയായിരുന്നു. കോട്ടയം ബിഷപ് ജേക്കബ് മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍ ആതിരാ ദര്‍ശനാണ് ഈ ദുരനുഭവം.
ശനിയാഴ്ച രാത്രി 8.30ന് ചങ്ങനാശേരി ടൗണില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഡോക്ടര്‍ ആക്രമിക്കപ്പെട്ടത്. ശ്രീ ഗുരു ഗുഹാനന്ത ക്ഷേത്രത്തിലെ രണ്ടു മണിക്കൂറോളം നീണ്ട താലപ്പൊലി ഘോഷയാത്ര കടന്നു പോയ ശേഷവും ഗതാഗത തടസം സൃഷ്ടിച്ചപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് പരാതി പറഞ്ഞതാണ് ആക്രമണത്തിന് കാരണമെന്ന് ഡോക്ടര്‍ പറയുന്നു.
ഭര്‍ത്താവിനെ ആക്രമിച്ച ബാഡ്‍ജ് ധരിച്ച ക്ഷേത്ര കമ്മിറ്റി അംഗങ്ങളില്‍ ചിലര്‍ ഡോക്ടറെ കാറില്‍ നിന്നും വലിച്ചു പുറത്തിടാന്‍ ശ്രമിച്ചു. തടഞ്ഞപ്പോള്‍ കൈയ്യില്‍ പിടിച്ചു തിരിച്ചതായും അസഭ്യവര്‍ഷം നടത്തിയതായും ഡോക്ടര്‍ പറയുന്നു. ഈ സമയമൊക്കെയും ജനത്തിനൊപ്പം പൊലീസും കൈയ്യും കെട്ടി നോക്കി നിന്നതായും ഡോക്ടര്‍ പറയുന്നു.
സംഭവത്തിനു ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് തൃക്കൊടിത്താനം പൊലീസില്‍ പരാതി നല്‍കിയതായും പൊലീസിന്‍റെ നിലപാട് അറിഞ്ഞതിനു ശേഷം കൂടുതല്‍ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ഡോക്ടര്‍ ആതിര Asianet News.tvയോട് പറഞ്ഞു. ഇനിയാര്‍ക്കും ഇത്തരം ഒരനുഭവം ഉണ്ടാകാതിരിക്കാനാണ് ശ്രമമെന്നും ഡോക്ടര്‍ വ്യക്തമാക്കി.
തനിക്കു നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഡോക്ടറെഴുതിയ "ഒരുപറ്റം മനുഷ്യത്ത്വമില്ലാത്ത ജന്തുക്കളുടെ ഇടയില്‍പ്പെട്ടുപോയി" എന്നു തുടങ്ങുന്ന ഫെയ്‍സ് ബുക് പോസ്റ്റിലേക്ക്
