ആർസിസിക്കെതിരെ വീണ്ടും ആരോപണം ചികിൽസാപിഴവെന്ന് പരാതി ചികിത്സതേടിയ വനിതാ ഡോക്ടർ മരിച്ചു ആർസിസിക്കെതിരെ ഭര്‍ത്താവ് രംഗത്ത് ആര്‍ സി സി ഡയറക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു

തിരുവലന്തപുരം: ആർസിസിയില്‍ ചികിത്സ തേടിയ വനിതാ ഡോക്ടര്‍, ചികില്‍സാ പിഴവ് മൂലം മരിച്ചെന്ന് ആരോപണം. ഡോക്ടറായ ഭർത്താവിന്റെ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ,ആർസിസി അന്വേഷണം പ്രഖ്യാപിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ആദ്യം ബാധിച്ച അർബുദം ചികില്‍സിച്ചു ഭേദമാക്കിയ ശേഷം വയറിലെ പ്ലീഹയിൽ രോഗ ബാധ കണ്ടെത്തിയതിനെ തുടർന്ന് ആർസിസിയിൽ ചികില്‍സ തേടിയ ഡോ മേരി റെജിക്കാണ് മരണം സംഭവിച്ചത് . ശസ്ത്രക്രിയ മുതല്‍ പിഴവ് സംഭവിച്ചെന്നാണ് ഭര്‍ത്താവും റാസൽഖൈമയില്‍ ഫിസിഷ്യനുമായി ഡോ.റെജി ജേക്കബ് ആരോപിക്കുന്നത് . പലവട്ടം ആവശ്യപ്പെട്ടിട്ടും വിദഗ്ധ ചികില്‍സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ല . മറ്റെങ്ങോട്ടെങ്കിലും റഫര്‍ ചെയ്യാനും വൈകി . ഒടുവിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .

അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിര്‍ദേശം നല്‍കിയെന്ന് ആര്‍ സി സി ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റ്യൻ അറിയിച്ചു . നിയമ നടപടി അടക്കം സ്വീകരിക്കുമെന്നു് ഡോ.റെജി ഏഷ്യാനെറ്റ് ന്യസിനോട് പറഞ്ഞു