ജീവന് യാതൊരു അപകടവും സംഭവിക്കാതെ സ്കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെടുന്നതിന്‍റെ അവിശ്വസനീയ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകുന്നത്

തിരുവനന്തപുരം: ആദ്യം കാറിടിച്ച് വീണു. രക്ഷപ്പെട്ട ആശ്വാസത്തില്‍ മുന്നോട്ട് വീണ്ടും സ്കൂട്ടര്‍ എടുത്തപ്പോള്‍ തന്നെ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ച് കയറി. എന്നിടും ജീവന് യാതൊരു അപകടവും സംഭവിക്കാതെ സ്കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെടുന്നതിന്‍റെ അവിശ്വസനീയ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകുന്നത്.

കഴിഞ്ഞ ദിവസം വര്‍ക്കല കല്ലമ്പലത്താണ് അപകടം നടന്നത്. നഗരൂര്‍ റോഡില്‍ നിന്ന് ദേശീയ പാതിയിലേക്ക് വന്ന യാത്രക്കാരിയുടെ സ്കൂട്ടര്‍ പാരിപ്പള്ളി ഭാഗത്ത് നിന്നെത്തിയ കാറില്‍ തട്ടിയാണ് ആദ്യ അപകടമുണ്ടാവുന്നത്. ഇത് കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ സ്കൂട്ടര്‍ എടുത്തുയര്‍ത്തി യാത്രക്കാരിയെ എഴുന്നേല്‍പ്പിച്ചു.

തുടര്‍ന്ന് വീണ്ടും സ്കൂട്ടര്‍ മുന്നോട്ട് എടുത്തതും ആറ്റിങ്ങല്‍ ഭാഗത്ത് നിന്നെത്തിയ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചു. ബസിലിടിച്ചപ്പോള്‍ തലയ്ക്കും കാലിനും പരിക്കേറ്റ ഇവരെ നാട്ടുകാര്‍ ആശുപത്രിയിലാക്കുകയായിരുന്നു. വര്‍ക്കല പാലച്ചിറ സ്വദേശിനിയാണ് അപകടത്തില്‍പ്പെട്ടത്. 

വീഡിയോ കാണാം...