ലേക്ക് പാലസ് കേസ് ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: മുന് മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ ലേക്ക് പാലസ് റിസോര്ട്ടിലേക്കുള്ള ബണ്ട് റോഡുമായി ബന്ധപ്പെട്ട വിജിലന്സ് കോടതി ഉത്തരവും തുടര് നടപടികളും റദ്ദാക്കണമെന്ന റിസോർട്ട് ഉടമയായ തോമസ് ചാണ്ടിയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
റിസോര്ട്ടിനു വേണ്ടി ബണ്ട് റോഡ് മണ്ണിട്ട് നികത്തി ശക്തിപ്പെടുത്തിയത് നെല്വയല് തണ്ണീര്ത്തട സംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി സുഭാഷ് നല്കിയ ഹർജിയിലാണ് കോട്ടയം വിജിലന്സ് കോടതി കേസെടുക്കാന് ഉത്തരവിട്ടത്. ജനുവരി നാലിലെ കോടതി ഉത്തരവിനെ തുടര്ന്ന് തിരുവനന്തപുരം വിജിലന്സ് യൂണിറ്റ് കേസ് രജിസ്റ്റര് ചെയ്തിരുന്നു. ഇതിനെതിരെയാണ് ഹർജി. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇന്നേക്ക് ഹാജരാക്കാൻ ആലപ്പുഴ ജില്ലാ കളക്ടർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.
