ദില്ലി: കാലിത്തീറ്റ കുംഭകോണത്തിൽ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ് പ്രതിയായ മൂന്നാമത്തെ കേസിൽ റാഞ്ചി കോടതി ഇന്ന് വിധിപറയും. കാലിത്തീറ്റ വിതരണത്തിനെന്ന പേരിൽ ചായ്ബസ ട്രഷറിയിൽ നിന്ന് 34 കോടി രൂപ പിൻവലിച്ച കേസിലാണ് വിധി. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരിക്കെ ആയിരുന്നു ഈ തിരിമറി നടന്നത്. 900 കോടി രൂപയുടെ തട്ടിപ്പ് നടന്ന കാലിത്തീറ്റ കുംഭകോണത്തിലെ 6 കേസുകളിലാണ് ലാലു പ്രതിയായത്. ഇതിൽ ആദ്യത്തെ രണ്ട് കേസുകളിൽ ലാലുവിന് അഞ്ച് വർഷവും മൂന്നര വർഷവും ശിക്ഷ കിട്ടി. നിലവിൽ ഝാർഖണ്ഡിലെ ജയിലിലാണ് ലാലു.
കാലിത്തീറ്റ കുംഭകോണം; മൂന്നാമത്തെ കേസിൽ വിധി ഇന്ന്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
