റാഞ്ചി: കാലിത്തീറ്റ കുംഭകോണത്തിലെ മൂന്നാമത്തെ കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. റാഞ്ചി കോടതിയാണ് കേസില്‍ ലാലു കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ആദ്യകേസില്‍ അഞ്ച് വര്‍ഷത്തെയും രണ്ടാമത്തെ കേസില്‍ മൂന്നര വര്‍ഷത്തെയും ശിക്ഷ ലാലു അനുഭവിച്ച് വരികയാണ്. 

കാലിത്തീറ്റ വിതരണത്തിനെന്ന പേരില്‍ ചായ്ബസ ട്രഷറിയില്‍ നിന്നും 34 കോടി രൂപ പിന്‍വലിച്ച കേസിലാണ് ഇന്ന് വിധി വന്നത്. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരിക്കെ ആയിരുന്നു ഈ തിരിമറി നടന്നത്. 900 കോടി രൂപയുടെ തട്ടിപ്പ് നടന്ന കാലിത്തീറ്റ കുംഭകോണത്തിലെ ആറ് കേസുകളിലാണ് ലാലു പ്രതിയായത്.