കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമി വിവാദത്തിൽ മെത്രാൻ സമിതി ഇന്ന് അന്വേഷണം തുടങ്ങും. ആർച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട് അധ്യക്ഷനായ അ‌ഞ്ചംഗ സമിതിയാണ് അന്വേഷണം നടത്തുക. അതിരൂപതയിലെ രണ്ട് സഹായ മെത്രാൻമാരുമായി മെത്രാന്‍ സമിതി കൂടിക്കാഴ്ച നടത്തും. തുടർന്ന് പത്തുമണിയോടെ വൈദിക സമിതി നിയോഗിച്ച ആറംഗ അന്വേഷണ കമ്മീഷനെ കാണും. വൈകിട്ട് മൂന്നിന് എറണാകുളം ആർച്ച് ബിഷപ്സ് ഹൗസിലാണ് വൈദിക സമിതി പ്രതിനിധികളുമായുളള കൂടിക്കാഴ്ച. ഭൂമിയിടപാട് വിവാദമായതോടെയാണ് കൊച്ചിയിൽ തുടരുന്ന സിനഡ്, പ്രശ്ന പരിഹാരത്തിന് അഞ്ചംഗ മെത്രാൻ സമിതിയെ നിയോഗിച്ചത്.