അപകടത്തിൽ 11 സ്ത്രീകളും നാല് പുരുഷൻമാരുമാണ് മരിച്ചത്. നവവധുവും വരനും തലനാരിഴയ്കാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച നടന്ന വിവാഹസൽക്കാരത്തിൽ നൂറോളം അതിഥികളെ ക്ഷണിച്ചിരുന്നതായും സിവിൽ ഡിഫൻസ് ചീഫ് ജനറൽ ജോർജ് ഷാവേസ് പറഞ്ഞു.
ലിമ: വിവാഹസൽക്കാരത്തിനിടെ ഉണ്ടായ ഉരുൾപ്പൊട്ടലിൽ 15 പേർ മരിച്ചു. 34ഓളം പേർക്ക് പരിക്കേറ്റു. തെക്ക്കിഴക്കൻ പെറുവിലെ അൽഹബ്ര ഹോട്ടലിൽ ഞായറാഴ്ചയായിരുന്നു സംഭവം. ഉരുൾപ്പൊട്ടലിൽ കുന്നിടിഞ്ഞ് ഹോട്ടലിന്റെ ചുമരിലേക്ക് വീഴുകയായിരുന്നുവെന്ന് പെറുവിലെ നഗരമായ അബാൻകായിലെ മേയർ എവരീസ്തോ റമോഷ് പറഞ്ഞു.
അപകടത്തിൽ 11 സ്ത്രീകളും നാല് പുരുഷൻമാരുമാണ് മരിച്ചത്. നവവധുവും വരനും തലനാരിഴയ്കാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച നടന്ന വിവാഹസൽക്കാരത്തിൽ നൂറോളം അതിഥികളെ ക്ഷണിച്ചിരുന്നതായും സിവിൽ ഡിഫൻസ് ചീഫ് ജനറൽ ജോർജ് ഷാവേസ് പറഞ്ഞു.
അഗ്നിസുരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി അപകടത്തിൽ മണ്ണിനടിയിൽപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായുള്ള രക്ഷാപ്രവർത്തനങ്ങൾ നടത്തി. ആളുകളെ രക്ഷപ്പെടുത്തുന്നതിനായി പ്രദേശവാസികളും ഇവർക്കൊപ്പം ചേർന്നു. അപകടത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നും ജോർജ് ഷാവേസ് കൂട്ടിച്ചേർത്തു.