കട്ടിപ്പാറ ഉരുൾപ്പൊട്ടലിൽ തെരച്ചിൽ തുടരുന്നു ഇനി കണ്ടെത്താനുള്ളത് ദുരന്തത്തിൽ മരിച്ച അബ്ദു റഹ്മാന്റെ ഭാര്യയെ

കോഴിക്കോട്: കരിഞ്ചോലമലയിലെ ഉരുൾപൊട്ടലിൽ കാണാതായ നഫീസക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. ഉരുൾപൊട്ടലിൽ മരിച്ച അബ്ദു റഹ്മാന്റെ ഭാര്യയാണ് നഫീസ. 

കേന്ദ്ര ദുരന്തനിവാരണ സേനയുംഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. റ‍ഡാറുകളും തിരച്ചിലിനായി ഉപയോഗിക്കും.ക ഴിഞ്ഞ ദിവസം നടത്തിയ തെരച്ചിലിൽ നേരത്തെ മരിച്ച ഹസ്സന്‍റെ ഭാര്യ ആസിയയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് വരെ 13 പേരാണ് ഉരുൾപൊട്ടലിൽ മരിച്ചത്. ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.