ഇവിടെ വീണ്ടും മണ്ണിടിച്ചിൽ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നാണ് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്.
കോഴിക്കോട്: നിലമ്പൂർ എംഎൽഎ പി.വി.അൻവറിന്റെ ഉടമസ്ഥതയിലുള്ള വാട്ടർ തീം പാർക്കിന് സമീപം മണ്ണിടിച്ചിൽ.
കക്കടാംപൊയിലിലുള്ള എംഎൽഎയുടെ റിസോർട്ടിന് അടുത്താണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പാർക്കിലേക്കാവശ്യമായ വെള്ളമെടുക്കുന്ന കുളത്തിന് സമീപമാണ് മണ്ണിടിഞ്ഞത്.
അതേസമയം ഇവിടെ വീണ്ടും മണ്ണിടിച്ചിൽ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നാണ് വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്. പാർക്കിന് താഴെ വേറെയും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ സംഭവിച്ചത് ജനറേറ്റർ മുറിക്ക് സമീപമാണെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് കൂടരഞ്ഞി വില്ലേജ് ഓഫീസർ ദുരന്തനിവാരണ വകുപ്പിന് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.
