മലപ്പുറത്തെ നിലമ്പൂരിന് സമീപമുള്ള ആഢ്യന്‍പാറയില്‍ വീണ്ടും ഉരുള്‍പൊട്ടി. ആളപായമില്ല. ആറ് പേര്‍ മരിച്ച ചെട്ടിയാംപാറക്ക് സമീപമാണ് വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായത്. 

മലപ്പുറം: മലപ്പുറത്തെ നിലമ്പൂരിന് സമീപമുള്ള ആഢ്യന്‍പാറയില്‍ വീണ്ടും ഉരുള്‍പൊട്ടി. ആളപായമില്ല. ആറ് പേര്‍ മരിച്ച ചെട്ടിയാംപാറക്ക് സമീപമാണ് വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായത്. 

പ്രദേശത്ത് ഇനിയും ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നു. ചെട്ടിയാംപാറയിലേക്കും സമീപപ്രദശങ്ങളിലേക്കും തിരിച്ചെത്താന്‍ പേടിക്കുകയാണ് പ്രദേശവാസികള്‍. വേറെയെവിടെയെങ്കിലും സ്ഥലവും വീടും അനുവദിക്കണമെന്നാണ് ക്യാംപുകളില്‍ കഴിയുന്ന ഇവരുടെ ആവശ്യം. 40 കുടുംബങ്ങള്‍ താമസിച്ചിരുന്ന ഇവിടെ 7 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 

ചെട്ടിയാംപാറക്ക് മുകളിലുള്ള ആഢ്യന്‍പാറ പിലാക്കല്‍ചോല കോളനിയില്‍ താമസിച്ചിരുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ടവരും ഇതേ ആശങ്കയിലാണ്. വീടും സ്ഥലവും നഷ്ടപ്പെട്ടവര്ക്ക് 10 ലക്ഷം രൂപ വീതം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സുരക്ഷിതമായ പ്രദേശത്ത് സ്ഥലം അനുവദിക്കണമെന്നാണ് പ്രദേശവാസികളുടെ അഭ്യര്‍ത്ഥന.