തിരുവനന്തപുരം: തിരുവനന്തപുരത്ത് ഫ്‌ളാറ്റ് നിര്‍മാണത്തിനായെടുത്ത കുഴിയില്‍ മണ്ണിടിഞ്ഞുവീണ് നാല് മരണം. മൂന്ന് പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഒരാളെ രക്ഷപ്പെടുത്തി. തിരുവനന്തപുരം പാങ്ങപ്പാറയിലാണ് അപകടം നടന്നത്.

വേങ്ങോട് സ്വദേശി ഉണ്ണികൃഷ്ണന്‍, ബംഗാളില്‍ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികളായ ഭോജ, ഹർനാഥ്, സഫൻ എന്നിവരുമാണ് മരിച്ചത്. പാങ്ങപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്താണ് അപകടം നടന്നത്. പൈലിംഗ് നടക്കുന്നതിനിടെ നിര്‍മാണ തൊഴിലാളികളുടെ മേല്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.