ഗിന്നസ് റെക്കോർഡിനായി ഒരു ചപ്പാത്തി 175 കിലോ ആട്ടയും,5 കിലോ ഉപ്പും,2 കിലോ നെയ്യും പൊതുജനങ്ങളുടെ പങ്കാളിത്തതോടെ നിർമ്മാണം

കോഴിക്കോട്: ഗിന്നസ് ബുക്കിൽ ഇടം നേടാനുള്ള ശ്രമവുമായി ഒരു ചപ്പാത്തി നിർമ്മാണം. സ്വകാര്യ ബിസിനസ് ഗ്രൂപ്പാണ് കോഴിക്കാട് നഗരത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തതോടെ ചപ്പാത്തി തയ്യാറാക്കിയത്.

രുചിപെരുമയിൽ ഏറെ പ്രസിദ്ധമായ കോഴിക്കോടാണ് ഈ പരീക്ഷണം നടന്നത്. നൂറ് കണക്കിന് ആളുകളുടെ പങ്കാളിത്തതോടെ ഒരു ഭീമൻ ചപ്പാത്തി. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടായിരുന്നു പരീക്ഷണം. 175 കിലോ ആട്ടയും,5 കിലോ ഉപ്പും,2 കിലോ നെയ്യും ചേർത്താണ് ചപ്പാത്തി നിർമ്മിച്ചത്. 

ആറ് മീറ്റർ വ്യാസമുണ്ട് ഈ ചപ്പാത്തിക്ക്. ഗിന്നസ് അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു ചപ്പാത്തി നിർമ്മാണം. നിരവധി ആളുകളാണ് ചപ്പാത്തി നിർമ്മാണം കാണാൻ എത്തിയത്.