തിരുവനന്തപുരം:  സംസ്ഥാന സർക്കാരിന്‍റെ ഹരിത കേരള മിഷൻ  സംസ്ഥാന തല ഉദ്ഘാടനം തിരുവന്തപുരത്ത് നടന്നു. അമരവിള കളത്തറയ്ക്കൽ പാടശേഖരത്തെ കർഷകതൊഴിലാളികൾക്ക് ഞാറ് കൈമാറിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഹരിതകേരളം ബ്രാൻഡ് അംബാസിഡർ കെജെ യേശുദാസ്, നടി മഞ്ജുവാര്യർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വരും തലമുറയ്ക്കായി നല്ല മണ്ണും വിണ്ണും സമ്മാനിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കവി പ്രഭാവർമ്മ രചിച്ച ഹരിതകേരള ഗീതം പദ്ധതിയുടെ  കെജെ യേശുദാസ്  ആലപിച്ചു.  അടുത്ത കാലത്ത് കാർഷികരംഗത്തുണ്ടായ മുന്നേറ്റത്തിന്‍റെ തുടർച്ചയാകും ഈ പദ്ധതിയെന്ന് പ്രതീക്ഷിക്കുന്നതായി നടി മഞ്ജുവാര്യർ പറഞ്ഞു

എറണാകുളം ജില്ലാതല ഹരിതകേരള പദ്ധതി ഉദ്‌ഘാടനം വിദ്യാഭ്യാസ മന്ത്രി നിർവഹിച്ചു, ജലസംരക്ഷണ പദ്ധതി മമ്മൂട്ടിയും കാർഷിക പദ്ധതി ശ്രീനിവാസനും ചേർന്നാണ് നിർവഹിച്ചത്.  മൂവരും ചേർന്ന് തൃക്കാക്കരയിലെ മാലിന്യം നിറഞ്ഞ പ്രദേശത്ത് മാവിൻ തൈകൾ നട്ടു

കോഴിക്കോട് ജില്ലാതല ഉദ്ഘാടനം  സരോവരം ബയോപാർക്കിൽ എം.ടി വാസുദേവൻ നായർ നിർവ്വഹിച്ചു. കേരളത്തിലെ  പച്ചപ്പ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും  അവശേഷിക്കുന്ന  കൃഷിയിടങ്ങളും ജലസ്ത്രോതസ്സുകളും സംരക്ഷിക്കാൻ ഔദ്യോഗിക തലത്തിലുള്ള  നടപടികൾ മാത്രം പോരെന്നും  എം.ടി പറഞ്ഞു.