ലാവ്‍ലിന്‍ കേസില്‍ സിബിഐ നൽകിയ റിവിഷൻ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ഹർജിയിൽ സിബിഐ ഇന്ന് വാദം തുടങ്ങിയേക്കും. പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ കീഴ്കോടതി വെറുതെ വിട്ടത് ചോദ്യം ചെയ്താണ് സിബിഐ റിവിഷന്‍ ഹർജി നല്‍കിയത്.
പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ നിരവധി തെളിവുകളും രേഖകളും ഉണ്ടെന്നാണ് സിബിഐയുടെ വാദം. ഇത് ശരിയായി വിലയിരുത്താതെയാണ് കീഴ്ക്കോടതി പ്രതികളെ വിട്ടയച്ചതെന്നും സിബിഐ പറയുന്നു.
