കൊച്ചി: ലാവലിൻ കേസിൽ സുപ്രധാനമായ വിധി ഇന്ന്. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന് എതിരായ ഹർജിയിലാണ് വിധി . ഹൈക്കോടതിയുടെ വിധി പ്രസ്താവം ഉച്ചയ്ക്ക് 1.45ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരായ കുറ്റപത്രം റദ്ദ് ചെയ്ത സിബിഐ കോടതി വിധിക്കെതിരെയാണ് റിവ്യു ഹർജി. ഹർജിയിൽ അഞ്ചുമാസം മുൻപ് വാദം പൂർത്തിയായിരുന്നു.