ലാവലിന്‍ റിവിഷന്‍ ഹ‍ര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്ന് വീണ്ടും വാദം തുടരും. സി.ബി.ഐയുടെ തുടര്‍വാദമാണ് ഇന്ന് നടക്കുക. പിണറായി വിജയന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ കഴിഞ്ഞയാഴ്ച വാദം പൂര്‍ത്തിയാക്കിയിരുന്നു. ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ അടക്കമുളള പ്രതികളെ വിചാരണകൂടാതെ വിട്ടയച്ചത് ചോദ്യം ചെയ്താണ് സി.ബി.ഐ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത്.