തിരുവനന്തപുരം: ലോ അക്കാദമി പ്രശ്നം ഒത്തുതീർപ്പാക്കാൻ സിപിഎം ഇടപെടുന്നു. ലോ അക്കാദമി ഡയറക്ടർ നാരായണൻ നായരെ എകെജി സെന്‍ററിലേക്ക് സിപിഎം വിളിപ്പിച്ചു. ചർച്ചയിൽ സിപിഎം സംസ്ഥാന സമിതി അംഗം കോലിയക്കോട് കൃഷ്ണൻ നായരും പങ്കെടുക്കുന്നുണ്ട്. ഡയറക്ടർ നാരായണൻ നായരുടെ സഹോദരനാണ് കോലിയക്കോട് കൃഷ്ണന്‍ നായര്‍.
നേരത്തെ പ്രിന്‍സിപ്പാല്‍ ലക്ഷ്മി നായരെ കേരള യൂണിവേഴ്സിറ്റി അഞ്ച് കൊല്ലത്തേക്ക് ഡീബാര്‍ ചെയ്തിരുന്നു. എന്നാല്‍ പ്രിന്‍സിപ്പാല്‍ രാജിവയ്ക്കും വരെ സമരം തുടരും എന്നാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ നിലപാട്. ഇതോടെയാണ് സിപിഎം തന്നെ സമവായത്തിന് മുന്നിട്ടിറങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.
