തിരുവനന്തപുരം: ലോ അക്കാദമി അഫിലിയേഷനു വേണ്ടി അപേക്ഷിച്ചിട്ടു പോലുമില്ലെന്ന് ആരോപണം.ലോ അക്കാദമിയുടെ അഫിലിയേഷൻ പ്രശ്നത്തില്‍ 1982ല്‍ സുപ്രീം കോടതിയില്‍ കേസ് നടത്തിയ അഭിഭാഷകൻ അഡ്വ വിന്‍സൻറ് പാനിക്കുളങ്ങരയാണ് ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.
ഇല്ലാത്ത രേഖകള്‍ക്കായി സര്‍വ്വകലാശാലയില്‍ തെരഞ്ഞെിട്ട് കാര്യമില്ല. അഫിലിയേഷനില്ലെന്ന പുറംലോകം അറിയാതിരിക്കാനാണ് മാനേജ്മെൻറ് അപേക്ഷ കൊടുക്കാത്തതെന്നും വിൻസെൻറ് പാനിക്കുളങ്ങര കൊച്ചിയില്‍ പറഞ്ഞു.
