തിരുവനന്തപുരം: ലോ അക്കാദമി ഭൂവിനിയോഗത്തില്‍ ഗുരുതര ചട്ടലംഘനം. ലോ അക്കാദമിക്കെതിരെ റവന്യൂവകുപ്പിന്റെ റിപ്പോര്‍ട്ട്. ലോ അക്കാദമിക്ക് കൈമാറിയ 11 ഏക്കറില്‍ കോളേജ് പ്രവര്‍ത്തിക്കുന്നത് ഒന്നര ഏക്കറില്‍ മാത്രം. ഗുരുതര ചട്ടലംഘനങ്ങള്‍ കണ്ടെത്തിയ റവന്യൂവകുപ്പിന്റെ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി.

ലോ അക്കാദമിയില്‍ പരിശോധന നടത്താനായി റവന്യൂ സെക്രട്ടറി പിഎച്ച് കുര്യന്‍ നാളെ ലോ അക്കാദമിയിലെത്തും. 'കാന്റീന്‍ എന്ന പേരില്‍ റസ്‌റ്റോറന്റ് നടത്തുന്നുവെന്നും അധിക ഭൂമി തിരിച്ച് പിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ബാങ്കിന് വാടകയ്ക്ക് കെട്ടിടം നല്‍കിയതും ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം നടത്തിയ പരിശോധനയിലാണ് ഗുരുതര ചട്ടലംഘനം നടന്നതായി കണ്ടെത്തിയിരിക്കുന്നത്.