ലോ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരാണ് മിനിറ്റ്സിന്റെ പകര്‍പ്പ് കൈമാറിയത്. അതേസമയം ജില്ലാ ഭരണകൂടവുമായി ഇനി ചര്‍ച്ചയ്‌ക്കില്ലെന്ന് ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. വിഷയത്തില്‍ മന്ത്രിതല ചര്‍ച്ച തന്നെ വേണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളിന്മേല്‍ വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് ചര്‍ച്ച നടത്തണമെന്നും ലോ അക്കാദമി വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ലോ അക്കാദമി പ്രശ്നത്തില്‍ ജില്ലാ ഭരണകൂടമല്ല വിദ്യാഭ്യാസ മന്ത്രിയാണ് ചര്‍ച്ച നടത്തേണ്ടതെന്ന് നേരത്തെ സമരപ്പന്തല്‍ സന്ദര്‍ശിച്ച സി.പി.ഐ നേതാവ് ബിനോയ് വിശ്വവും ആവശ്യപ്പെട്ടിരുന്നു.