ലോ അക്കാദമി മുന്‍ പ്രിൻസിപ്പൽ ലക്ഷ്മി നായര്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന കേസ് പിന്‍വലിച്ച പരാതിക്കാരന്‍ വിവേക് എഐഎസ്എഫില്‍ നിന്ന് രാജിവച്ചു. കേസ് പിന്‍വലിച്ചതിന് സംഘടന നടപടിക്കൊരുങ്ങവേയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലൂടെ വിവേക് രാജി പ്രഖ്യാപിച്ചത്. 

പാര്‍ട്ടിനേതൃത്വത്തിന്റെ അറിവോടെയന്ന് വെളിപ്പെടുത്തിയ ശേഷം പങ്കെടുത്ത ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവറിലാണ് എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി സ്ഥാനം അടക്കം പാര്‍ട്ടി ഭാരവാഹിത്വം രാജിവയ്ക്കുന്നതായി വിവേക് പ്രഖ്യാപിച്ചത്. വിവേകിന്‍റെ വെളിപ്പെടു്തതല്‍ സിപിഐ നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.