തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാന നില കേന്ദ്രത്തെ ധരിപ്പിച്ച് ഗവര്‍ണര്‍. അക്രമ സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി. അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ഭരണഘടനയ്ക്ക് അകത്തു നിന്നുള്ള പ്രത്യാഘാതം പിണറായി സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നാണ് ബി ജെ പി ദേശീയ നേതൃത്വം നൽകുന്ന മുന്നറിയിപ്പ്. അതേ സമയം ശബരിമല വിഷയത്തിൽ ഓർഡിനൻസിന് ഒരുക്കമല്ലെന്ന സൂചനയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്.