ഇന്ത്യയിലെ വിവിധ സര്‍വ്വകലാശാലകളിലെ ലൈംഗിക പീഡകരായ അധ്യാപകരുടെ പേരുകള്‍ പുറത്ത് വിട്ട് അഭിഭാഷക വിദ്യാര്‍ത്ഥിനി. കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ നിയമ വിദ്യാര്‍ത്ഥിനിയായ റയ സര്‍ക്കാരാണ് രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലകളിലെ നിരവധി പ്രധാനപ്പെട്ട അധ്യാപകരുടെ പേരുകള്‍ ഉള്‍പ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജെഎന്‍യു, ഡല്‍ഹി യൂണിവേഴ്സിറ്റി, ഇഫ്ളു, സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി തുടങ്ങി രാജ്യത്തെ പല പ്രമുഖ സര്‍വ്വകലാശാലകളിലെ അധ്യാപകരുടെ പേരുകളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
അറുപതിലധികം അധ്യാപകരുടെ പേരുകളാണ് പട്ടികയില്‍ ഉള്ളത്. കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ പേരുകള്‍ പ്രസിദ്ധപ്പെടുത്തിയതെന്നാണ് റയ സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഫേസ്ബുക്കില്‍ നടത്തിയ വെളിപ്പെടുത്തലിന് ശേഷം നിരവധി വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പങ്ക് വക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ടെന്ന് റയ സര്‍ക്കാര്‍ അവകാശപ്പെടുന്നു.
എന്നാല്‍ റയ സര്‍ക്കാരിന്റെ വെളിപ്പെടുത്തലുകളോട് രാജ്യത്തെ പല വിദ്യാഭ്യാസ വിദഗ്ദര്‍ക്കും യോജിപ്പില്ല. വിദ്യാഭ്യാസ മേഖലയിലെ ലൈംഗിക ചൂഷണത്തിനെതിരായ പോരാട്ടത്തില്‍ ഇത്തരം വെളിപ്പെടുത്തലുകള്‍ ദുര്‍ബലരാക്കുമെന്ന് നിവേദിത മേനോന്‍, കവിത കൃഷ്ണന്‍, ആയിഷ കിഡ്‍വായി തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ റയയുടെ വെളിപ്പെടുത്തലുകള്‍ സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണവും ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്. ഇരകളാക്കപ്പെടുന്ന വിദ്യാര്‍ത്ഥിനികളെ കുറ്റപ്പെടുത്തുന്ന പല പ്രമുഖ സ്ത്രീപക്ഷ പ്രവര്‍ത്തകരുടെ നിലപാടുകളോട് റയ സര്‍ക്കാരിന് തീരെ യോജിപ്പില്ല.
റയ സര്‍ക്കാരിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
