കോലാലംപൂര്‍: കളിക്കാനുള്ള മൈതാനം കുട്ടികളെ സംബന്ധിച്ച് സുരക്ഷിതമാണ്. എന്നാല്‍ അപ്രതീക്ഷിത സംഭവങ്ങള്‍ കളിസ്ഥലത്തെ ചോരക്കളമാക്കാറുണ്ട്. മലേഷ്യയിലെ സ്‌കൂള്‍ മൈതാനത്ത് കഴിഞ്ഞ ദിവസം പൊലിഞ്ഞത് 14 വയസ്സുള്ള പെണ്‍കുട്ടിയുടെ ജീവനാണ്.
നുര്‍ അഫിനി റൊസാലന്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കൂള്‍ മൈതാനത്ത് കളിക്കുന്നതിനിടെയാണ് സംഭവം. തൊട്ടടുത്ത് പുല്ല് വെട്ടിക്കൊണ്ടിരുന്ന യന്ത്രത്തിന്റെ ബ്ലേഡ് തെറിച്ച് വീണ് പെണ്‍കുട്ടിയുടെ തല ചിതറിപ്പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ക്കും പരിക്കേറ്റു.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നുറിനെ രക്ഷിക്കാനായില്ല. സംഭവസ്ഥത്ത് വച്ച് ആ നിമിഷം തന്നെ കുട്ടിയ്ക്ക് ജീവന്‍ നഷ്ടമായിരുന്നു. പുല്ലുവെട്ടുന്ന യന്ത്രത്തിന് തകരാറ് സംഭവിക്കുകയും ബ്ലേഡ് തെറിച്ച് പോകുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
