സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ 24 മണിക്കൂര്‍ ഉപവാസ സമരം നടത്തുന്നത്. നാളെ രാവിലെ 10 മുതല്‍ വെള്ളിയാഴ്ച രാവിലെ 10മണിവരെ സെക്രട്ടേറിയറ്റിന് മുന്നിലാണ് ഉപവാസം. ജില്ല കേന്ദ്രങ്ങളില്‍ അനുഭാവ സത്യഗ്രഹവും സംഘടിപ്പിക്കും. പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി ദീര്‍ഘിപ്പിക്കുക,  പൊലീസ് അതിക്രമങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസ സമരം. അതേസമയം തിരുവനന്തപുരം രാജ്ഭവന്‍ മുതല്‍ കാസര്‍കോട്‌ ടൗണ്‍ വരെ 700 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ മനുഷ്യച്ചങ്ങലയാണ് ഇടതു മുന്നണി തീര്‍ക്കുന്നത്. എല്‍ഡിഎഫുമായി സഹകരിക്കുന്ന ജെഎസ്‌എസ്‌, ഐഎന്‍എല്‍, സിഎംപി, ജനാധിപത്യ കേരള കോണ്‍ഗ്രസ്‌, കേരള കോണ്‍ഗ്രസ്‌ (ആര്‍ ബാലകൃഷ്ണപിള്ള) തുടങ്ങിയ പാര്‍ട്ടികളും മനുഷ്യച്ചങ്ങലക്ക്‌ അനുഭാവം പ്രകടിപ്പിച്ച്‌ രംഗത്തുണ്ട്‌. വൈകുന്നേരം അഞ്ച് മണി മുതലാണ് മനുഷ്യച്ചങ്ങല.