തിരുവനന്തപുരം: സോളാര്‍ കേസില്‍ ഇടത് സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് വഴങ്ങിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടാണ് നിയമസഭയില്‍ വയ്ക്കേണ്ടിയിരുന്നതെന്നും എന്നാല്‍ അതല്ല നിയമസഭയില്‍ വച്ചതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. തോമസ് ചാണ്ടി വിഷയത്തില്‍ കോണ്‍ഗ്രസിന്റെ വായടപ്പിക്കാനുള്ള നടപടിയാണ് ഇപ്പോള്‍ ഇടതുപക്ഷ ഭരണകൂടം ചെയ്തതെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. ഇടതുപക്ഷവും വലതുപക്ഷവും ഒത്തുതീര്‍പ്പിന്റെ രാഷ്ട്രീയക്കളി നടത്തിയെന്നും കുമ്മനം ആരോപിച്ചു. ഒത്തുതീര്‍പ്പ് രാഷ്ട്രീയമെന്ന വി ടി ബല്‍റാമിന്റെ ആരോപണം മറനീക്കി വന്നുവെന്നും കുമ്മനം പറഞ്ഞു.