ലിഗയുടെ സഹോദരി ഇൽസയ്ക്ക് ധനസഹായം കൈമാറി സർക്കാരിന്റെ പ്രവർത്തനങ്ങൾ തൃപ്തികരമെന്ന് ഇല്‍സ
തിരുവനന്തപുരം: തലസ്ഥാനത്ത് മരണമടഞ്ഞ വിദേശ വനിത ലിഗയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്ന അഞ്ച് ലക്ഷം രൂപയുടെ സമാശ്വാസ ധനസഹായം ലിഗയുടെ സഹോദരി ഇൽസയ്ക്ക് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറി. തന്റെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് ഇൽസ പ്രതികരിച്ചു. ടൂറിസം സെക്രട്ടറി റാണി ജോർജ്ജ് ഐ.എ.എസ്, ടൂറിസം ഡയറക്ടർ പി. ബാലകിരൺ ഐ.എ.എസ്, അഡീഷണൽ ഡയറക്ടർ ജാഫർ മാലിക് ഐ.എ.എസ്; ഡെപ്യൂട്ടി ഡയറക്ടർ വി.എസ്.അനിൽ എന്നിവർ നേരിട്ടെത്തിയാണ് ഇൽസയ്ക്ക് ചെക്ക് കൈമാറിയത്.

