തിരുവനന്തപുരം: പിണറായി സർക്കാർ നൂറ് ദിവസം തികക്കുകയാണ്. മന്ത്രിസഭയുടെ നൂറാം ദിവസത്തിൽ പ്രഖ്യാപിക്കേണ്ട പ്രത്യേക പദ്ധതികളെ കുറിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. എല്ലാവർക്കും വീട് എന്നുള്ളതാണ് ഇടതുമുന്നണിയുടെ തീരുമാനം.

നാല് ലക്ഷം പേർക്ക് വീട് വച്ച് നൽകാനുള്ള പദ്ധതികളായിരിക്കും മന്ത്രിസഭാ യോഗം പരിഗണിക്കുക.സീനിയർ ഗവ.പ്ലീഡർമാരെ നിയമിക്കുന്ന കാര്യത്തിലും മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുത്തേക്കും.

ദേവസ്വം ബോർഡ് നിയമനങ്ങൾ പിഎസ്-സിക്ക് വിടുന്ന കാര്യവും മന്ത്രിസഭായോഗം ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.