കടക്കെണിയിലായ കെഎസ്ആര്‍ടിസിയെ കരകയറ്റാനാണ് സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ കടം പെരുകിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞുമാറാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തിയിട്ടും കടം പെരുകിയത് അന്വേഷിക്കും. 110 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ പ്രതിമാസ നഷ്‌ടം.


സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യയേക്കാന്‍ മുന്നിലാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആത്മഹത്യ. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ, 24 പേരാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി പെന്‍ഷണേഴ്‌സ് ഓര്‍ഗനൈസേഷന്‍ കേന്ദ്ര ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. ജീവനക്കാരുടെ പെന്‍ഷന്‍ മുടക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.