തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയിലും, സഹകരണമേഖലയിലെ നിയന്ത്രണങ്ങളിലും പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് എല്‍ ഡി എഫ് ഹര്‍ത്താല്‍. ആര്‍ ബി ഐ ആസ്ഥാനത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് പിന്നാലെ എല്‍ ഡി എഫ് രാപ്പകല്‍ സമരം തുടങ്ങിയിരുന്നു. മൂന്നാംഘട്ടമായാണ് ഹര്‍ത്താല്‍ നടത്താന്‍ ഇടതുമുന്നണി തീരുമാനിച്ചത്. വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ആശുപത്രി, പാല്‍, പത്രം, വിവാഹം എന്നിവയ്‌ക്കൊപ്പം ബാങ്കുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകരെയും, ടൂറിസ്റ്റുകളെയും തടയില്ല. കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തും. ഹര്‍ത്താലിനെ തുടര്‍ന്ന് സര്‍വ്വകലാശാലകളിലെ പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്.