ഇടതുമുന്നണി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വനിതാ മതിൽ തീർക്കാനുള്ള തീരുമാനത്തിന് യോഗം ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരം: ഇടതുമുന്നണി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വനിതാ മതിൽ തീർക്കാനുള്ള തീരുമാനത്തിന് യോഗം ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിക്കും. വനിതാ മതിലിന് മുന്നോടിയായി വിപുലമായ പ്രചരണ പരിപാടികൾക്കും യോഗം രൂപം നൽകും.

ഇടുതുമുന്നണിയിലേക്ക് കൂടുതൽ പാർട്ടികളെ ക്ഷണിക്കുന്നതിലും ചർച്ച നടക്കും. ലോക്താന്ത്രിക് ജനതാദൾ, ഐഎൻഎൽ, കേരളാ കോൺഗ്രസ് ബി എന്നീ പാർട്ടികളെ മുന്നണിയലെടുക്കുന്ന കാര്യത്തിൽ സിപിഎമ്മും സിപിഐയും ധാരണയിൽ എത്തിയിട്ടുണ്ട്.