തിരുവനന്തപുരം: ഇടത് സര്‍ക്കാര്‍ മദ്യനയത്തിന് എല്‍ഡിഎഫ് അംഗീകാരം. ഇത് പ്രകാരം സംസ്ഥാനത്തെ നിയമതടസമില്ലാത്ത ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കും. ത്രീസ്റ്റാറിന് താഴെയുള്ളവയ്ക്ക് ബീയര്‍ വൈന്‍ ലൈസന്‍സ്. ബാറുകള്‍ വഴി കള്ള് വില്‍ക്കാനും പുതിയ നയത്തില്‍ അനുവദിക്കും. പാതയോരത്തെ മദ്യശാലകള്‍ സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. ടൂറിസം മേഖലയിലെ ബാറുകള്‍ക്കായിരിക്കും മുന്‍ഗണന. ടോഡി ബോര്‍ഡ് പുനസംഘടിപ്പിക്കും. മദ്യനയം ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും. മദ്യനയത്തിന്‍റെ കരട് മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യും.