മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ട് വര്‍ദ്ധന. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 7793 വോട്ടുകളാണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അധികം ലഭിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച അഡ്വ. പി പി ബഷീറഇന് 34124 വോട്ടുകളാണ് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 41917 വോട്ടുകളായി വര്‍ദ്ധിച്ചു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച കെ പി ഇസ്‌മയിലിന് 24901 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ആറു വര്‍ഷത്തിനുള്ളില്‍ വേങ്ങര മണ്ഡലത്തില്‍ എല്‍ഡിഎഫിന് പതിനയ്യായിരത്തിലേറെ വോട്ടുകളുടെ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്.