ഇന്നലെ പകലും രാത്രിയിലും നടന്ന ചര്‍ച്ചയില്‍ ഹൈക്കമാന്‍ഡിനെയും എ കെ ആന്റണിയെയും കേരളത്തിലെ നേതൃത്വത്തിലുള്ള മൂന്ന് നേതാക്കളെയും അതിരൂക്ഷമായാണ് വിമര്‍ശിച്ചത്. സംരക്ഷിക്കേണ്ടവര്‍ പാര്‍ട്ടിയെ സംരക്ഷിച്ചില്ലെന്ന് ജോസഫ് വാഴക്കന്‍ വിമര്‍ശനം ഉന്നയിച്ചു. അതേസമയം സംഘടനാ രംഗത്ത് പാളിച്ചകള്‍ പരിഹരിച്ചില്ലെങ്കില്‍ മുന്നോട്ട് പോകാനാകില്ലെന്നാണ് കെ സി വേണുഗോപാലിന്റെ അഭിപ്രായം. അവസാവനകാലത്തുണ്ടായ സര്‍ക്കാര്‍ നടപടികള്‍ ദേഷം ചെയ്തു. സുധീരന്‍ മൂന്നാമതൊരു ഗ്രൂപ്പൂണ്ടായക്കിയെന്നാണ് എം ഐ ഷാനവാസിന്റെ വിമര്‍ശനം. തെറ്റിധാരണയുണ്ടാക്കരുതെന്ന് സുധീരന്‍ തിരിച്ചടിച്ചു. രാവിലെ ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച കെ കെ കുഞ്ഞ് രാത്രി ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെയാണ് വിമര്‍ശിച്ചെതെന്ന വിശദീകരണവുമായി എത്തി.

വിമര്‍ശനം ഉന്നയിക്കുന്നവരെ നശിപ്പിക്കുന്നതാണ് നേതൃത്വത്തിന്റെ ശൈലിയെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരന്‍ പറഞ്ഞു. വിവിധ മതങ്ങളെ പ്രീണിപ്പിക്കുന്നതിന് പകരം മതേതരമായി നില്‍ക്കാന്‍ പാര്‍ട്ടിക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയാണ് പ്രധാന പ്രശ്‌നമമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താനും ജോണ്‍സണ്‍ എബ്രഹാമും പറഞ്ഞു.

മൂന്ന് തവണയില്‍ കൂടുതല്‍ ഒരാള്‍ ഒരു പദവിയില്‍ തുടരേണ്ടതില്ലെന്നതടക്കമുള്ള പ്രമേയം ഇന്ന് ചര്‍ച്ച ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും. നേതാക്കള്‍ക്കെതിരെ എല്ലാ വലിയ തോതിലുള്ള വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ നേതാക്കളുടെ മറുപടിയായിരിക്കും ഇന്നതെ പ്രധാനശ്രദ്ധേകേന്ദ്രം.