ധരണിയില്‍ നിന്നും ജ്വാല കണക്കെ ഡ്രാഫ്റ്ററുമായി മുങ്ങിപ്പൊങ്ങുന്നേ... മഴ അവധിയില്‍ ട്രോള്‍ മഴ

മഴക്കാലം തുടങ്ങി കനത്ത മഴയില്‍ നാടും വീടും വെള്ളത്തിലാകുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കാനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാറുണ്ട്. സംസ്ഥാന വ്യാപകമായി അപകട സാധ്യതയുണ്ടെങ്കില്‍ അങ്ങനെയും അല്ലെങ്കില്‍ ജില്ലാ അടിസ്ഥാനത്തിലും അവധി പ്രഖ്യാപിക്കും. മിക്കവാറും ജില്ലാ കളക്ടര്‍മാരാണ് ഈ അവധി പ്രഖ്യാപിക്കുന്നത്. എന്നാല്‍ പലപ്പോഴും കുറഞ്ഞ പ്രവൃത്തി ദിവസങ്ങള്‍ കൊണ്ട് കൂടുതല്‍ പഠഭാഗങ്ങളും പ്രായോഗിക പഠനങ്ങളും പൂര്‍ത്തിയാക്കേണ്ടതിനാല്‍ പ്രൊഫഷണല്‍ കോളേജുകളെ ഇതില്‍ നിന്ന് ഒഴിവാക്കാറുണ്ട്.

എന്നാല്‍ അവധി പ്രഖ്യാപിക്കുമ്പോള്‍ കാണിക്കുന്ന അവഗണനക്കെതിരെ വ്യത്യസ്ഥ പ്രതിഷേധവുമായാണ് വിദ്യാര്‍ഥികള്‍ എത്തുന്നത്. അവധി പ്രഖ്യാപിക്കുമ്പോള്‍ പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികളെ ഒഴിവാക്കുന്നത് സംബന്ധിച്ച് ട്രോള്‍ മഴയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. നീന്തല്‍ താരങ്ങളാണോ പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികളെന്നടക്കമാണ് ട്രോളുകളില്‍ ചോദിക്കുന്നത്. വന്‍ സ്വീകാര്യതയാണ് ട്രോളുകള്‍ക്കെല്ലാം ലഭിക്കുന്നത്. കനത്ത മഴയില്‍ നാശനഷ്ടങ്ങള്‍ തുടരുന്ന ഇടുക്കി കോട്ടയം ജില്ലകളില്‍ കഴിഞ്ഞ ദിവസം പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ളവയ്ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

ചില ട്രോളുകള്‍ കാണാം