മലയാളിയായ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി പി.പി അമലാണ് വൈസ് പ്രസിഡന്‍റ്. സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ വിദ്യാര്‍ത്ഥിയാണ് പറവൂര്‍ മൂത്തക്കുന്നം സ്വദേശിയായ അമല്‍. ഐസയുടെ മോഹിത് കുമാര്‍ പാണ്ഡെയാണ് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്. കനയ്യകുമാറിന്റെ എ.ഐ.എസ്.എഫ് ഇത്തവണ മത്സരിച്ചിരുന്നില്ല. 

അതേസമയം ഡല്‍ഹി സ‍ര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കേന്ദ്രപാനലില്‍ നാലില്‍ മൂന്ന് സീറ്റും എ.ബി.വി.പി നേടി. എന്‍.എസ്.യു.ഐ ഒരു സീറ്റിലൊതുങ്ങി. പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സെക്രട്ടറി സ്ഥാനങ്ങളില്‍ എ.ബി.വി.പി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. ജോയിന്‍റ് സെക്രട്ടറി സ്ഥാനം മാത്രമാണ് എന്‍.എസ്.ഐ.യുവിന് കിട്ടിയത്. കഴിഞ്ഞ രണ്ട് വര്‍ഷവും നാലു സീറ്റിലും എ.ബി.വി.പി ജയിച്ചിരുന്നു, അതേസമയം 44 കോളേജുകളില്‍ 33 എണ്ണത്തിലും എന്‍.എസ്.യു.ഐ ജയിച്ചു.