മൂന്ന് വര്‍ഷത്തിന് ശേഷമാണ് ബ്രിഗേഡ് പരേഡ് മെെതാനിയില്‍ ഒരു ഇടതുപക്ഷ മഹാസംഗമം നടക്കുന്നതെന്ന് പ്രത്യേകതയും ഉണ്ടായിരുന്നു. ജനുവരി 19ന് മമത ബാനര്‍ജി ബിജെപി വിരുദ്ധ റാലി സംഘടിപ്പിച്ചതും ഇതേ മെെതാനത്താണ്.
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ലക്ഷങ്ങളെ അണിനിരത്തി ഇടതുപക്ഷത്തിന്‍റെ മഹാറാലി. വര്‍ഗീയ നയം സ്വീകരിക്കുന്ന ബിജെപിയില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ അക്രമരാഷ്ട്രീയത്തില്‍ നിന്നും ബംഗാളിനെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് മെെതാനിയില്‍ ഇടതുപക്ഷം റാലി സംഘടിപ്പിച്ചത്.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, സിപിഎം ബംഗാള്‍ സെക്രട്ടറി സൂര്യകാന്ത് മിശ്ര തുടങ്ങിയവര്‍ പങ്കെടുത്തു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ബ്രിഗേഡ് പരേഡ് മെെതാനിയില്‍ ഒരു ഇടതുപക്ഷ മഹാസംഗമം നടക്കുന്നതെന്ന് പ്രത്യേകതയും ഉണ്ടായിരുന്നു.
ജനുവരി 19ന് മമത ബാനര്‍ജി ബിജെപി വിരുദ്ധ റാലി സംഘടിപ്പിച്ചതും ഇതേ മെെതാനത്താണ്. ജനങ്ങളെ കൊള്ളയടിക്കുന്ന മോദിയെയും മമത ബാനര്‍ജിയെയും അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് സീതാറാം യച്ചൂരി പറഞ്ഞു. സിപിഎമ്മിനെ കൂടാതെ സിപിഐ, ഫോര്‍വേഡ് ബ്ലോക്ക്, സിപിഐ എംഎല്‍(ലിബറേഷന്‍) തുടങ്ങി മറ്റ് 17 ചെറു ഇടതുപക്ഷ പാര്‍ട്ടികളും റാലിയില്‍ പങ്കെടുത്തു. വന്‍ ജനക്കൂട്ടമാണ് ഇടതുപക്ഷത്തിന്‍റെ മഹാസംഗമത്തിലേക്ക് ഒഴുകിയെത്തിയത്.
