ദില്ലി/തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ പ്രതികരണവുമായി ഇടത് വനിതാ നേതാക്കള്‍. ശബരിമലയില്‍ യുവതികള്‍ കയറിയിട്ടുണ്ടെങ്കിൽ അത് പുതിയ സംഭവമല്ലെന്ന് മന്ത്രി ജെ മേഴ്സികുട്ടിയമ്മ പ്രതികരിച്ചു. നേരത്തേയും സ്ത്രീകള്‍ കയറിയിട്ടുണ്ടെന്നും ജെ മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. 

ശബരിമല യുവതീപ്രവേശനത്തിലൂടെ സർക്കാർ കോടതി വിധി നടപ്പാക്കിയെന്ന് പി ബി അംഗം വൃന്ദ കാരാട്ട് പറഞ്ഞു. വനിതാമതിൽ തീർത്ത ഇന്നലെ ചരിത്രദിനമായിരുന്നുവെന്നും വൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു. 

കേരള സർക്കാർ ധീര നിലപാട് സ്വീകരിച്ചതുകൊണ്ടാണ് ശബരിമലയിൽ യുവതീപ്രവേശനം സാധ്യമായതെന്ന് പി ബി അംഗം സുഭാഷിണി അലി വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും ആചാരമല്ല ഭരണഘടനയാണ് വലുതെന്ന് സർക്കാർ തെളിയിച്ചുവെന്നും സുഭാഷിണി അലി പറഞ്ഞു.